രാമ-രാവണ യുദ്ധം ചിത്രകാരന്റെ ഭാവനയില്‍ കര്‍ത്താവ് വാല്‍മീകി രാജ്യം ഭാരതം ഭാഷ സംസ്കൃതം പ്രസാധകര്‍ പ്രസിദ്ധീകരിച്ച വര്‍ഷം ഐ.എസ്.ബി.എന്‍ ലഭ്യമല്ല ഹൈന്ദവംഎന്ന പരമ്പരയുടെ ഭാഗം ബ്രഹ്മം · ഓംചരിത്രം · ഹിന്ദു ദേവകള്‍ഹൈന്ദവ വിഭാഗങ്ങള്‍ · ഗ്രന്ഥങ്ങള്‍ ദര്‍ശനംബ്രഹ്മംമീമാംസ · വേദാന്തം ·സാംഖ്യം · യോഗംന്യായം · വൈശേഷികം വിശ്വാസങ്ങളും ആചാരങ്ങളുംധര്‍മം · അര്‍ത്ഥം · കാമം · മോക്ഷംകര്‍മം · പൂജാവിധികള്‍ · യോഗ · ഭക്തിമായ · യുഗങ്ങള്‍ · ക്ഷേത്രങ്ങള്‍ ഗ്രന്ഥങ്ങള്‍വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍രാമായണം · മഹാഭാരതംഭാഗവതം · ഭഗവത് ഗീത · പുരാണങ്ങള്‍ഐതീഹ്യങ്ങള്‍ · മറ്റുള്ളവ മറ്റ് വിഷയങ്ങള്‍ഹിന്ദുഗുരുക്കന്മാര്‍ · ചാതുര്‍വര്‍ണ്യംആയുര്‍വേദം · ഉത്സവങ്ങള്‍ · നവോത്ഥാനംജ്യോതിഷം
ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം . രാമന്റെ യാത്ര എന്നാണ് രാമായണത്തിനര്‍ത്ഥം. വാത്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാല്‍മീകീ രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്. വാല്‍മീകീ രാമയാണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് വാല്‍മീകീ രാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീര്‍ന്നത്. പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂര്‍വേഷ്യയിലെയും സംസ്കാരങ്ങളില്‍ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങള്‍ ചേര്‍ന്നതാണ്. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ പിന്നീട് ചേര്‍ക്കപ്പെട്ടതാണ് എന്ന് തെളിയിക്കപ്പെട്ട കഴിഞ്ഞിരിക്കുന്നു. രാമനെ ഈശ്വരനായി വാഴ്തുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ പിന്നീട് ചേര്‍ക്കപ്പെട്ടതാണ്. രാമാണത്തില്‍ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദര്‍ഭങ്ങള്‍ കൂടുതലും കാണുന്നത് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പില്‍ക്കാലത്ത് കൂട്ടിചേര്‍ക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും തന്ന ഇതിനുള്ള തെളിവാണ്. പല ഗ്രന്ഥകര്‍ത്താക്കളും തങ്ങളുടെ കൃതികളില്‍ ഉത്തരകാണ്ഡത്തെ ഉള്‍ക്കൊള്ളിച്ചിട്ടുമില്ല.
രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തില്‍ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ് (ഇത് വളരെക്കാലം മുന്‍പേ വായ്മൊഴിയാ പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു.
ഐതിഹ്യം
രാമായണം കാവ്യരൂപത്തില്‍ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതീഹ്യം അനുസരിച്ച് വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിരുന്ന് വന്ന നാരദമുനിയില്‍ നിന്നാണ് വാല്‍മീകി രാമകഥ കേള്‍ക്കാനിടയായത്. നാരദനോടുള്ള വാല്‍മീകിയുടെ ചോദ്യം
ക്വോ നസ്മിന്‍ സമ്പ്രതേ ലോകേ ഗുണവാന്‍ തത്ര വീര്യവാന്‍
അതായത് ഈ ലോകത്തില്‍ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കില്‍ അങ്ങേക്കറിയാതിരിക്കാന്‍ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ് നാരദന്‍ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.
എല്ലാ ഗുണങ്ങളും ഒരു മനുഷ്യനില്‍ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാല്‍ ഏറെക്കുറെ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മനുഷ്യന്‍ ദശരഥമഹാരാജാവിന്റെ മൂത്തമകന്‍ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടര്‍ന്ന് നാരദന്‍ രാമകഥ മുഴുവനും വാല്‍മീകിക്ക് വിസ്തരിച്ച് കൊടുത്തു.
പിന്നീടൊരിക്കല്‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയില്‍ സ്നാനത്തിനായി പോവുകയായിരുന്ന വാല്‍മീകി ഒരു വേടന്‍ ക്രൗഞ്ചമിഥുനങ്ങളില്‍ ആണ്‍പക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടില്‍ വസിക്കുന്ന മുനിമാര്‍ക്ക് അത്തരം കാഴ്ചകള്‍ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്‍മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാല്‍, ആണ്‍പക്ഷിയുടെ ദാരുണമായ അന്ത്യവും പെണ്‍പക്ഷിയുടെ വിലാപവും ചേര്‍ന്ന് ആ കാഴ്ച മഹര്‍ഷിയുടെ മനസ്സലിയിച്ചു. ഉള്ളില്‍ ഉറഞ്ഞുക്കൂടിയ വികാരം
"മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമഃയല്‍ ക്രൌഞ്ചമിഥുനാദേമവധീഃ കാമമോഹിതം"
എന്ന ശ്ലോകരൂപത്തില്‍ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീര്‍ന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തില്‍ തന്നെ ശ്രീരാമന്റെ ജീവിതകഥ രചിക്കുവാന്‍ വാല്മീകിയെ ഉപദേശിച്ചു.
ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തില്‍ അദ്ദേഹം എഴുതിത്തീര്‍ത്തു. അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേര്‍ക്കപ്പെട്ടതാണെന്നും വാദമുണ്ട്.
രചയിതാവ്
ദശരഥപുത്രന്മാരുടെ ജന്മം
അശോകവനത്തിലെ സീത, മരത്തില്‍ ഇരിക്കുന്നത് ഹനുമാന്‍
വാല്‍മീകി മഹര്‍ഷിയാണ് രാമയണത്തിന്റെ രചയിതാവ് എന്നാണ് ലഭിച്ചിട്ടുള്ള രേഖകളില്‍ നിന്ന് അനുമാനിക്കുന്നത്. ഈ കവിയൂടെ ജീവചരിത്രത്തെപ്പറ്റിയുള്ള പ്രാമാണികമായ തെളിവുകളുടെ അഭാവം ഉണ്ട് എന്നത് നിസ്തര്‍ക്കമാണ്‍. പാരമ്പര്യമനുസരിച്ച് അദ്ദേഹം ആദ്യം ഒരു കൊള്ളക്കാരനായിരുന്നു. എന്നാല്‍ സന്യാസം സ്വീകരിച്ചശേഷം ദീര്‍ഘകാലത്തെ തപസ്സിനു ശേഷം അദ്ദേഹം രാമായണം രചിക്കാനുള്ള സാമര്‍ത്ഥ്യം നേടിയെടുത്തു. അദ്ദേഹം ഒരു ശിവഭക്തനായിരുന്നു. ഇത് സംബന്ധിച്ച ആദ്യത്തെ പരാമര്‍ശം സ്കന്ദപുരാണത്തിലാണുള്ളത്. എന്നാല്‍ ഇതിന്റെ പ്രാചീനതയെക്കുറിച്ച് സന്ദേഹമുയര്‍ന്നിട്ടുണ്ട്. കാരണം സ്കന്ദപുരാണത്തിലെ കൂടുതല്‍ വിവരങ്ങളും എട്ടാം നൂറ്റാണ്ടിനുശേഷമുള്ളതാണ്‍ എന്നതും ധാരാളം പ്രക്ഷിപ്തങ്ങള്‍ കലര്‍ന്നതുമാണെന്നതാണ്.
പ്രമാണികരാമായണത്തില്‍ യുദ്ധകാണ്ഡത്തിലെ ഫലശ്രുതിയിലല്ലാതെ ഒരിടത്തും വാല്‍മീകിയെക്കുറിച്ച് പ്രസ്താവമില്ല. എന്നാല്‍ പിന്നീടെഴുതപ്പെട്ട രാമായണത്തില്‍ ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും പ്രസ്താവങ്ങള്‍ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്‍മീകിയെപ്പറ്റി സൂചനകള്‍ ലഭിക്കുന്നു. മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തില്‍ ഒരു വാദത്തില്‍ വാല്‍മീയെ ബ്രഹ്മഘ്നന്‍ എന്നാക്ഷേപിക്കുന്നുണ്ട്. വാല്‍മീകി കൊള്ളക്കാരനായിരുന്നു എന്ന കഥകള്‍ പ്രചരിപ്പിക്കാന്‍ ഈ അനുമാനമായിരിക്കണം എന്ന് കാമില്‍ ബുല്‍കെ അഭിപ്രായപ്പെടുന്നു.
തൈത്തീര്യപ്രാതിശാഖ്യത്തില്‍ വൈയാകരണനാഅ ഒരു വാല്‍മീകി മഹര്‍ഷിയെപ്പറ്റി പറയുന്നു. ഇദ്ദേഹം ആദികവിയില്‍ നിന്നും വ്യത്യസ്തനാണ്‍ എന്ന് യാക്കോബിയും വെബ്ബറും അഭിപ്രായപ്പെടുന്നു. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തിലെ സുപര്‍ണ്ണ വാല്‍മീകിയെപ്പറ്റി പറയുന്നുണ്ട്. സുപര്‍ണ്ണവംശം ക്ഷത്രിയരായിരുന്നതിനാല്‍ ആദികവിയും സുപര്‍ണ്ണവാല്‍മീകിയും വ്യത്യസ്തരായിരിക്കണ,.
ബാലകാണ്ഡത്തിന്റേയും ഉത്തരകാണ്ഡത്തിന്റേയും രചനയോടെയാണ് ആദികവി വാല്‍മീകിയും മഹര്‍ഷി വാല്‍മീയും ഒന്നാണെന്ന ധാരണ പരക്കെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. ബാലകാണ്‍ഡത്തിന്റെ പ്രാരംഭത്തില്‍ വാല്‍മീകി നാരദനില്‍ നിന്ന് രാമകഥ കേള്‍ക്കുന്നതിനിടയായതിനേയും പിന്നീട് രാമായണം എഴുതിയശേഷം ഗായകരായ തന്റെ രണ്ട് ശിഷ്യന്മാരോട് രാമകഥ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതിനേയും സൂചിപ്പിച്ചിരിക്കുന്നു. ഉത്തരകാണ്ഡത്തില്‍ സീതാ പരിത്യാഗത്തിനുശേഷം സീതയെ വാല്‍മീകി സംരക്ഷിക്കുന്നതിനേയും മറ്റും പറയുന്നു. ഉത്തരകാണ്ഡത്തില്‍ വാല്‍മീകി താന്‍ പ്രചേതസ്സിന്റെ പത്താമത്തെ പുത്രനാണെന്ന് പറയുന്നു. അനേകായിരം വര്‍ഷം അദ്ദേഹം തപസ്സു ചെയ്തിരുന്നുവെന്നും സൂചിപ്പിക്കുന്നു.(ദക്ഷീണാത്യരാമായണത്തില്‍ -ഉത്തരകാണ്ഡം എന്നാല്‍ ഉത്തരകാണ്ഡത്തിന്റെ രചയിതാവിന്‍ വാല്‍മീകി ഒരു കൊള്ളക്കാരനായിരുന്നു എന്ന കഥ സ്വീകാര്യമായിരുന്നില്ല എന്ന അനുമാനമാണ് ഇത് നല്‍കുന്നത്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുമുതല്‍ ആദികവിയും വാല്‍മീകി മഹര്‍ഷിയും ഒന്നാണെന്നത് സര്‍വ്വസമ്മമായിത്തുടങ്ങുകയും വാല്‍മീകിയെ രാമായണത്തിന്റെ സംഭവങ്ങളുടെ സമകാലീനാക്കിത്തീര്‍ക്കുകയും ചെയ്തുതുടങ്ങി. ഉത്തരകാണ്ഡത്തിന്റെ രചനാകാലത് വാല്‍മീകിയും അയോദ്ധ്യയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചു തുടങ്ങി. വാല്‍മീകിയെ ദശരഥന്‍റ്റെ സുഹൃത്തായും ചിത്രീകരിക്കുന്നു.
പില്ക്കാലത്തെ പലരചനകളിലും വാല്‍മീകിയും ഭാര്‍ഗ്ഗവ ച്യവനമഹര്‍ഷിയും ഒന്നാണെന്ന സങ്കല്പം പ്രചരിച്ചു തുടങ്ങി. ച്യവനമഹര്‍ഷി അനേകായിരം വര്‍ഷം തപസ്സിരുന്ന് ശരീരം മുഴുവന്‍ ചിതല്പുറ്റ് (വാല്‍മീകം) വന്നു മൂടിയെന്ന കഥ വാല്‍മീകിയുമായി ബന്ധപ്പെടുത്തിക്കാണുന്നു.
രാമായണത്തിന്റെ രചനാകാലം
രാമലീല ഉത്സവത്തില്‍ രാവണന്റെ വേഷത്തില്‍
രാമായണത്തിന്റെ രചനാകാലത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ മിക്ക പണ്ഡിതന്മാരും ആദിരാമായണത്തിനും(പ്രാമാണിക ഗ്രന്ഥം) പ്രചാരത്തിലിരിക്കുന്ന വാല്‍മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിര്‍ദ്ദേശിക്കുന്നു. വാല്‍മീകി എഴുതിയ രാമായണത്തിനും പ്രചാരത്തിലിരിക്കുന്ന വാല്‍മീകീരാമായണത്തിനും തമ്മില്‍ വളരെക്കാലത്തെ അന്തരം കാണുന്നുണ്ട്. ചെറുതും വലുതുമായ പ്രക്ഷിപ്തങ്ങള്‍ ഒഴിച്ചുള്ള പ്രചാരത്തിലിരിക്കുന്ന വാല്‍മീകീരാമായണത്തിന്റെ ആധുനികരൂപം കുറഞ്ഞത് ക്രി.വ. രണ്ടാം ശതകത്തിലേതാണെന്നാണ് ഫാദര്‍. കാമില്‍ ബുല്‍കെ അഭിപ്രായപ്പെടുന്നു. കൂടുതല്‍ പേരും ഈ അഭിപ്രായത്തോട് യോജിക്കുന്നു.
ആദിരാമായണത്തിന്റെ രചനാകാലത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ തരുന്ന രേഖകള്‍ കുറവാണ്. ഋഗ്വേദത്തിലോ മറ്റ് വേദങ്ങളിലോ രാമകഥയെപ്പറ്റി സൂചനകള്‍ ഇല്ല. രാമായണത്തില്‍ മഹാഭാരത വീരന്മാരെപറ്റിയും പരാമര്‍ശമില്ല. എങ്കിലും മഹാഭാരതത്തില്‍ രാമകഥകള്‍ (പ്രക്ഷിപ്തമാണെങ്കിലും) നിരവധി കാണപ്പെടുന്നുണ്ട്. തന്മൂലം രാമയണത്തിന്റെ രചനാകാലം വേദങ്ങള്‍ക്കു ശേഷവും മഹാഭാരതത്തിനു മുന്‍പുമാണെന്ന ധാരണ പണ്ടേ ഉണ്ടായിരുന്നു. പാണിനിയുടെ അഷ്ടാധ്യായിനിയില്‍ മഹാഭാരതത്തിലെ പ്രമുഖ കാഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഇല്ലെങ്കിലും താരതമ്യേന അപ്രധാനികളായ ശുര്‍പ്പണഖ, കൈകേയി, കൗസല്യ എന്നിവരെ പരാമര്‍ശിക്കുന്നുണ്ട്. അത് പാണിനിയുടെ കാലത്തും രാമായണം അല്ലെങ്കിലും രാമകഥ പ്രചാരത്തിലിരുന്നതായി കാണിക്കുന്നു.
ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളില്‍ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്‍മീകി) ഗ്രന്ഥത്തിനും ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന വാല്‍മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിര്‍ദ്ദേശിക്കുന്നുണ്ട്.
ആദിരാമായണത്തില്‍ ബൗദ്ധസ്വാധീനങ്ങളോ ബൗദ്ധകഥകളോ ഒന്നും കാണാത്തതിനാല്‍ ഇത് ബുദ്ധനുമുന്‍പേ രചിക്കപ്പെട്ടതാണെന്നാണ്‍ മോര്‍ണിയര്‍ വില്യംസ് അവകാശപ്പെടുന്നത്. എന്നാല്‍ ത്രിപിടകത്തിന്റെ രചനാകാലത്ത് രാമകഥയെപ്പറ്റിയുള്ള വ്യക്തമായ ആഖ്യാനങ്ങള്‍ നിലവിലുള്ളത് ഇതിനെ ഖണ്ഡിക്കാനായി സി.വി. വൈദ്യയും മറ്റും ഉപയോഗിക്കുന്നുമുണ്ട്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ