2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

0 comments
Sogns Download

Deiva Thiirumagan (Tamil)

http://www.mediafire.com/?7auebruedbbggsn

2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പഴശ്ശിരാജാ

0 comments

പഴശ്ശിരാജയിലെ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്‌.

2009 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മഹാഗണപതി

0 comments
കൊട്ടാരക്കരയുടെ ഹ്യദയഭാഗത്തായി ഇരുന്നൂറ് മീറ്ററീനുള്ളില്‍ മൂന്ന് ശിവക്ഷേത്രങ്ങള്‍ സ്ഥിചെയ്യുന്നുണ്ട്. പദിഞ്ഞറ്റിന്‍കര മഹാദേവര്‍ ക്ഷേത്രം, ശ്രീ മഹാ ഗണപതി ക്ഷേത്രം, പനയക്കല്‍ മഹാദേവര്‍ ക്ഷേത്രം ഇവയാണവ. ഇവ മൂന്നും തിരുവതിരകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലാണു.മൂന്നു ക്ഷേത്രങ്ങള്‍ അടുത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍ ഉള്ളാതായി അറിവില്ല.

ശ്രീ മഹാഗണപതി ക്ഷേത്രം യഥാര്‍ത്ഥില്‍ ശിവ ക്ഷേത്രമാണ്. ശ്രീ മഹാഗണപതി ഇവിടെ ഉപദേവനാണു. ശ്രീ പാര്‍വതി, ശ്രീ അയ്യപ്പന്‍, ശ്രീ മുരുകന്‍, തുടങ്ങിയ ശിവ കുടുംബം മുഴുവന്‍ ഇവിടെ വാഴുന്നുണ്ടു. കൂടാതെ കന്നി മൂലയില്‍ നാഗരാജാവും, നാഗയക്ഷിയും ഉണ്ട്. കിഴക്കു ഭാഗത് ഗംഗാസങ്കല്പ്പത്തില്‍ വിശാലമായ ക്ഷേത്രകുളവും, ശ്രീ മഹാഗണപതി ഉപ ദേവനാണെങ്കിലും ഇന്ന് പ്രദാന ദേവനോടൊപ്പമുള്ള സ്ഥാനം കൈവന്നിട്ടുണ്ട്. ഇവിടുത്തെ ഉത്സവവും മറ്റു പൂജാവിധികളും എല്ലാം പ്രധാന ദേവനായ ശ്രീ മഹാദേവനെ സങ്കല്പ്പിച്ചാണ്.
ശ്രീ മഹാദേവന്റെ പ്രതിഷ്ഠ നടത്തിയിട്ടുള്ളത് സാക്ഷാല്‍ പരശുരാമന്‍ അണെന്നും ഗണപതിയുടെ പ്രതിഷ്ഠ നടത്തിയതു പറയി പെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനാണെന്നാണു ഐതീഹ്യം . പടിഞ്ഞാറ്റികര ശ്രീ മഹദേവര്‍ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ളതാണിത് .

ഇന്റര്‍നെറ്റ്

3 comments

ഇന്റര്‍നെറ്റ്

ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വര്‍ക്കിനെയും, അവ നല്‍കുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി‌ ഇന്റര്‍നെറ്റ്‌ എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ എന്ന വിവരസാങ്കേതികവിദ്യയാണു് ഇന്റര്‍നെറ്റ് എന്ന ആശയം പ്രാവര്‍ത്തികമാക്കുവാന്‍ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേള്‍ഡ്‌ വൈഡ്‌ വെബ്‌, പിയര്‍-റ്റു-പിയര്‍ നെറ്റ്വര്‍ക്ക്, ചാറ്റ്‍, ഇലക്ട്രോണിക്-മെയില്‍, ഓണ്‍‌ലൈന്‍ ഗെയിമിങ്, വാര്‍ത്താ സെര്‍വീസുകള്‍, എന്നീ സേവനങ്ങള്‍ നല്‍കിപ്പോരുന്ന ഇന്റര്‍നെറ്റിനെ പൊതുവെ നെറ്റ് എന്നും വിശേഷിപ്പിക്കുന്നു.

പൊതുവായുള്ള ധാരണകള്‍ക്ക് കടകവിരുദ്ധമായ വസ്തുതയാണു് ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും (WWW) പര്യായപദങ്ങള്‍ അല്ലെന്നുള്ളതു്. ഇന്റര്‍നെറ്റ് എന്നു സൂചിപ്പിക്കുന്നതു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോള്‍ വേള്‍ഡ് വൈഡ് വെബ് എന്നുള്ളത് ഇന്റര്‍നെറ്റ് എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്‌-ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു.

ഇന്റര്‍നെറ്റിന്റെ ചരിത്രം

റഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കന്‍ ഐക്യനാടിന് ഒരു വെല്ലുവിളിയായിതീരുകയും അവരുടെ പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഗവേഷണസ്ഥാപനമായ അര്‍പ്പ (ARPA)-അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി (advanced Research Project Agency), 1969-ല്‍ അര്‍പനെറ്റ്‌ (ARPANET) എന്ന നെറ്റ്വര്‍ക്കിന് രൂപം കൊടുക്കുകയുണ്ടായി. ഇതിന്റെ ഉദ്ദേശ്യം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങള്‍ ആയിരുന്നു. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ അവരുടെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് അര്‍പനെറ്റിനെ ഉപയോഗിക്കുവാന്‍ തുടങ്ങി. തന്‍മൂലം 1983ല്‍ അര്‍പനെറ്റ്‌(ARPANET); മില്‍നെറ്റ്(MILNET),അര്‍പനെറ്റ്‌(ARPANET) എന്നിങ്ങനെ രണ്ടായി മാറി. മില്‍നെറ്റിനെ മിലിട്ടറി നെറ്റ്വര്‍ക്ക് എന്നു വിളിക്കാ‍റുണ്ട്. അതുപോലെ തന്നെ അര്‍പനെറ്റിന് ഡാര്‍പ (DARPA) എന്ന തരം തിരിവ് ഉണ്ട്. ഡാര്‍പ (DARPA)എന്നു വെച്ചാല്‍ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി (Defence Advanced Research Project Agency)ആകുന്നു. അര്‍പ്പാനെറ്റിനെ മാര്‍ച്ച് 23, 1972ല്‍ ഡാര്‍പ്പാനെറ്റ് ആക്കുകയും , വീണ്ടും ഫെബ്രുവരി 22, 1993ല്‍ അര്‍പ ആക്കുകയും , വീണ്ടു തിരിച്ച് മാര്‍ച്ച് 11, 1996 ഡാര്‍പാനെറ്റ് ആക്കുകയും ചെയ്തു.

ഡാര്‍പ്പനെറ്റിന്റെ വാണിജ്യവല്‍ക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ, വാണിജ്യവല്‍ക്കരിക്കപ്പെടുകയും, കൂടുതല്‍ പ്രയോഗത്തില്‍വരുകയും മറ്റുള്ള രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു. തുടര്‍ന്ന് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതല്‍ സാങ്കേതിക വിദ്യകള്‍ കണ്ടു പിടിക്കുകയും ചെയ്തു. ഇത് ലോകം മുഴുവന്‍ വ്യാ‍പിച്ചുകിടക്കുന്ന നെറ്റ്വര്‍ക്കിന് കാരണമാവുകയും ഇന്‍റര്‍നെറ്റിന് വഴിതെളിക്കുകയും ചെയ്തു. അങ്ങനെ ഇന്നുകാണുന്ന ഇന്‍റര്‍നെറ്റ് ഉണ്ടാ‍കുകയുന്‍ ചെയ്തു.

വേള്‍ഡ് വൈഡ് വെബ് ഇന്റര്‍നെറ്റിന്റെ പര്യായമാണെന്നു ഒരു ആശയം ആളുകള്‍ക്കിടയിലുണ്ട്,പക്ഷെ അതു ശരിയല്ല. ഇന്റര്‍നെറ്റ് എന്നാല്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളുടെ ഒരു കൂട്ടമാണ് , ടെലിഫോണ്‍ ലൈനുകള്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍, അല്ലെങ്കില്‍ വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ തമ്മിലും കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വേള്‍ഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് ഹൈപ്പര്‍ലിങ്കുകളും , യു.ആര്‍.എല്ലുകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ പ്രമാണങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. പ്രമാണങ്ങള്‍ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങള്‍, ശബ്ദങ്ങള്‍, എച്ച്.റ്റി.എം.എല്‍ താളുകള്‍, പ്രോഗ്രാമുകള്‍, ഇങ്ങനെ . ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ രീതിയിലായിരിക്കും മേല്പറഞ്ഞ പ്രമാണങ്ങള്‍ സൂക്ഷിച്ചിരിക്കുക. വേള്‍ഡ് വൈഡ് വെബ് ഇന്റര്‍നെറ്റ് വഴിയാണ് നമുക്ക് ലഭിക്കുന്നത് എന്നു വേണമെങ്കില്‍ പറയാം

വിദൂര കമ്പ്യൂട്ടിങ് (റിമോട്ട് ആക്സസ്)

ഒരാളുടെ കമ്പ്യൂട്ടര്‍ മറ്റൊരിടത്തു നിന്നുകൊണ്ട് മറ്റൊരാള്‍ നിയന്ത്രിക്കുന്നസംവിധനമാണു വിദൂര കമ്പ്യൂട്ടിങ്. ഇത് ഇന്റെര്‍നെറ്റിലൂടെയും ലോക്കല്‍ നെറ്റ്വര്‍ക്കിലൂടെയും സാധ്യമാകുന്നത് ആണ്. ഇതിനായി പ്രത്യേകം സൊഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നു. വിദൂര കമ്പ്യൂട്ടിങ് മിക്കവാറും ഉപയോഗിക്കുന്നത് കമ്പ്യൂട്ടറുകള്‍ ശരിയാക്കുന്നതിനാണ്. നിങ്ങളുടെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഓപ്പറെറ്റിങ് സിസ്റ്റം സംബന്ധമായ കേടുപാടുകള്‍ മറ്റൊരാള്‍ക്ക് വേറൊരു നെറ്റ് വര്‍ക്കില്‍ നിന്ന് കൊണ്ട് റിമോട്ട് ലോഗിന്‍ ചെയ്ത് കൊണ്ട് ശരിയാക്കാവുതാണ്.


വൊയ്സ് ഓവര്‍ ഐ.പി (VoIP)

VoIP അഥവാ ഇന്‍റര്‍‍നെറ്റ് ടെലഫൊണി വരും കാലത്തെ മുഖ്യ വാര്‍ത്താവിനിമയ സം‌വിധാനമായാണ് കരുതപ്പെടുന്നത്. സാധാരണ ടെലഫോണുകള്‍ വഴിയുള്ള കമ്യൂണിക്കേഷന്‍ അനധിവിദൂര ഭാവിയില്‍ തന്നെ ഇല്ലാതാവും. പകരം ഇന്‍റര്‍‍നെറ്റ് വഴിയുള്ള വാര്‍ത്താവിനിമയം ആകും രംഗം കൈയടക്കുക. ഇന്നും അന്താരാഷ്ട്ര കോളുകള്‍ ചിലവേറിയതാണ്. മിനിട്ടടിസ്ഥാനത്തില്‍ പണമടക്കേണ്ടി വരുന്നു. ഇന്‍റര്‍‍നെറ്റ് ടെലഫൊണി വ്യാപകമാവുന്നതോടെ ഇതില്‍ നിന്നും ഉപഭോക്താവ് സ്വതന്ത്രനാവുന്നു. നിയന്ത്രണമില്ലാതെ സംസാരിക്കുകയും കാണുകയുമൊക്കെ ചെയ്യാം!


ഇന്‍റര്‍‍നെറ്റിന്റെ അടിസ്ഥാനമായ പാക്കെറ്റ് സ്വിച്ചിങ്ങ് എന്ന സാങ്കേതിക വിദ്യയാണ് ഇന്‍റര്‍‍നെറ്റ് ടെലഫൊണിയെ ചിലവു ക്കുറഞ്ഞതാക്കുന്നത്. നാം ഒരു ടെലഫോണില്‍ കൂടി സംസാരിക്കുമ്പോള്‍ നമുക്കായി ഒരു ലൈന്‍ പൂര്‍ണമായും മാറ്റിവയ്ക്കപെടുന്നു. എന്നാല്‍ ഇന്‍റര്‍‍നെറ്റ് വഴിയാകുമ്പോള്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കാര്യങ്ങള്‍. മൈക്രോഫോണ്‍ വഴി കമ്പ്യൂട്ടറില്‍ എത്തുന്ന ശബ്ദം ഡിജിറ്റല്‍ ഡാറ്റയുടെ ചെറു പാക്കറ്റുകളായി വിഭജിക്കപ്പെടുന്നു. ഓരോ പാക്കറ്റിലും, ഉത്ഭവ സ്ഥാനത്തെ ഐ.പി. വിലാസം ലക്ഷ്യ സ്ഥാനത്തെ ഐ.പി. വിലാസം ആകെ പാക്കറ്റുകളുടെ എണ്ണം, എത്രാമത്തെ പാക്കറ്റ് എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഉത്ഭവ സ്ഥനത്തെ കമ്പ്യൂട്ടറില്‍ നിന്നും പുറപ്പെടുന്ന ഡാറ്റ പാക്കറ്റുകള്‍ ലഭ്യമായ വിവിധ വഴികളിലൂടെ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നു. ആ കമ്പ്യൂട്ടറില്‍ അവ പഴയ പോലെ ഒന്നായി ചേര്‍ന്ന് പുനഃസൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതിനാല്‍ ഒരു പ്രത്യേക ലൈന്‍ മാറ്റിവയ്ക്കപ്പെടുന്നില്ല. ഈ സാങ്കേതിക വിദ്യ VoIP അഥവാ ഇന്‍റര്‍‍നെറ്റ് ടെലഫൊണി എന്നറിയപ്പെടുന്നു. ഇന്‍റര്‍‍നെറ്റ് ടെലഫൊണിയ്ക്ക് ചില വ്യവസ്ഥകള്‍ അഥവാ പ്രോട്ടൊക്കോളുകള്‍ ഉണ്ട്. H323, SIP എന്നിവ ആണിവ. പായ്ക്കറ്റുകളുടെ സഞ്ചാരത്തിനിടക്ക് പല തടസ്സങ്ങളും നേരിടാം. ചിലപ്പോള്‍ ട്രാഫിക് തിരക്ക് മൂലം ഉണ്ടാകാവുന്ന താമസം അഥവാ “ഡിലേ”, ചില പായ്കറ്റുകള്‍ നഷ്ടമാകുന്നതു മൂലമുള്ള “ജിറ്റെറിങ്ങ്” ഇവ പലപ്പോഴും സംസാര സുഖത്തെ തടസ്സപ്പെടുത്താറുണ്ട്. എന്നാല്‍ “ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍‍നെറ്റ്” ഉപയോഗിച്ചാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഇന്ന് ഇന്‍റര്‍‍നെറ്റ് ടെലഫൊണി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ധാരാളം ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചും അല്ലാതെയും ഇന്‍റര്‍‍നെറ്റ് ടെലഫോണി വഴി സംസാരിക്കാന്‍ പറ്റുന്ന ഉപകരണങ്ങളുണ്ട്. കമ്പ്യൂട്ടറില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് തികച്ചും സൗജന്യമായി സംസാരിക്കാം. ഇതിന്നാവശ്യമായ സോഫ്റ്റ്‌വെയറുകള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.MSN Messenger, Yahoo! Messenger, Skype, Google Chat തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍‍ പെടും. കൂടാതെ വിന്‍ഡോസിനൊപ്പമുള്ളനെറ്റ്മീറ്റിങും ഉപയോഗിക്കാം. കമ്പ്യൂട്ടറില്‍ നിന്നും മറ്റു ടെലഫോണിലേക്ക് വിളിക്കാന് ഗേറ്റ്‌വേ എന്ന ഉപകരണം ആവശ്യമാണ്. ഈ ആവശ്യത്തിനായി ഉപയോഗിക്കാവുന്ന കോളിങ് കാര്‍ഡുകള്‍ ഇന്ന് ലഭ്യമാണ്. ഇവയുപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ കമ്പ്യൂട്ടറില്‍ നിന്നും ലോകത്തെവിടെയുമുള്ള ടെലഫോണിലേക്കും വിളിക്കാന്‍ കഴിയും.

2009 സെപ്റ്റംബർ 22, ചൊവ്വാഴ്ച

മലയാളചലച്ചിത്രം

3 comments

മലയാളചലച്ചിത്രം

നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ ദ്രുതഗതിയില് കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം അഥവാ സിനിമ. ഇത്തരത്തില് കേരളത്തില് ചിത്രീകരിച്ചവയാണ്‌ മലയാള ചലച്ചിത്രങ്ങള്. മലയാള ഭാഷയില് ചിത്രീകരിച്ചു എന്ന് പറയാന് സാധിക്കാത്തത് ആദ്യകാലത്ത് ചലച്ചിത്രങ്ങളില് ശബ്ദം രേഖപ്പെടുത്തിയിരുന്നില്ല എന്നതിനാലാണ്‌.

ആദ്യ മലയാള സിനിമ

1928-ല്‍ ആണ് ആദ്യമായി ഒരു മലയാ‍ള ചലച്ചിത്രം പുറത്തിറങ്ങുന്നത്.വിഗതകുമാരന്‍ ആയിരുന്നു ആദ്യ ചിത്രം.ആദ്യത്തെ ചലച്ചിത്രം ശബ്ദ രഹിതമായിരുന്നു.ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ചലിക്കുന്ന കുറെ ചിത്രങ്ങള്‍,അതായിരുന്നു വിഗതകുമാരന്‍.

ജെ.സി.ഡാനിയല്‍ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്‍റെ സംവിധായകനും,നിര്‍മ്മാതാവും.അതുകൊണ്ട്തന്നെ മലയാളസിനിമയുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.സാമ്പത്തികമായി ആ ചിത്രം ഒരു പരാജയമായിരുന്നു.

അടുത്ത സിനിമ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രീകരിച്ച മാര്‍ത്താണ്ഡവര്‍മ്മയായിരുന്നു.ചില സാങ്കേതിക കാരണങ്ങളില്‍ ആ സിനിമ പ്രദര്‍ശനത്തിനെത്തിയില്ല.

നാള്‍വഴി

  • 1928-അദ്യ മലയാളചലച്ചിത്രം വിഗതകുമാരന്‍ പുറത്തിറങ്ങി,സംവിധാനം:ജെ.സി.ഡാനിയേല്‍.
  • 1938-പിന്നീട് മലയാള സിനിമയ്ക്ക് ഒരു പുനര്‍ജന്മമുണ്ടായത് 1938-ല്‍ ബാലന്‍ ഇറങ്ങിയതിന് ശേഷമായിരുന്നു.ആദ്യത്തെ ശബ്ദചിത്രവും ബാലന്‍ ആയിരുന്നു.എസ് നൊട്ടാണിയായിരുന്നു സംവിധായകന്‍.
  • 1954-രാമു കര്യാട്ടും,പി.ഭാസ്കരനും കൂടി സംവിധാനം ചെയ്ത നീലക്കുയില്‍ രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടി.അങ്ങിനെ നീലക്കുയില്‍ വഴി മലയാളചലച്ചിത്രത്തിന് അദ്യ ദേശീയ അംഗീകാരം കിട്ടി.
  • 1961-മലയാളത്തിലെ ആദ്യ കളര്‍ ചിത്രമായ കണ്ടം ബെച്ച കോട്ട് പുറത്തിറങ്ങി,സംവിധാനം:ടി.ആര്‍.സുന്ദരം.
  • 1965-രാമു കര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ കിട്ടി.
  • 1969-കേരള സര്‍ക്കാര്‍ മലയാളചലച്ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തി.പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത കുമാരസംഭവം ആദ്യ അവാര്‍ഡിനര്‍ഹമായി.
  • 1975-കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ സ്ഥാപിച്ചു.
  • 1978-മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു പുറത്തിറങ്ങി.
  • 1982-മലയാളത്തിലെ അദ്യ 70 എം.എം സിനിമയായ പടയോട്ടം പുറത്തിറങ്ങി.
  • 1989-വൈക്കം മുഹമ്മദ് ബഷീറിന്‍റെ,മതിലുകള്‍ എന്ന കഥ ചലച്ചിത്രമായി അവിഷ്കരിച്ചു.മമ്മൂട്ടി നായകനായിട്ട് അഭിനയിച്ച ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചത് അടൂര്‍ ഗോപാലകൃഷ്ണനാണ്.സ്ത്രീകള്‍ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത ചിത്രം എന്ന പ്രത്യേഗതയും ഇതിനുണ്ട്.
  • 1996-മലയാളത്തിലെ ആദ്യ ഡോള്‍ബി സ്റ്റീരിയോ ചിത്രം മോഹന്‍ലാലിന്റെ കാലാപാനി പുറത്തിറങ്ങി.

ആദ്യ സ്റ്റുഡിയോ

1947-ല്‍ കേരളത്തിലെ ആദ്യ സ്റ്റുഡിയോ ആയ ഉദയ സ്ഥാപിക്കുന്നത് വരെ ചെന്നെ (അന്നത്തെ മദ്രാസ്) ആയിരുന്നു മലയാള സിനിമയുടെ ആസ്ഥാനം എന്ന് പറയാം.

ആദ്യത്തെ ബോക്സോഫീസ് ഹിറ്റ്

തകഴി ശിവശങ്കരപ്പിള്ളയുടെ “ചെമ്മീന്‍” എന്ന നോവലിനെ അടിസ്ഥാനമാക്കി,1965 ഇല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാള സിനിമയാണ് ചെമ്മീന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ.

ഇന്ത്യന്‍ പ്രസിഡന്റിന്റെ സുവര്‍ണ്ണ ചക്രം

1965 ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ സുവര്‍ണ്ണ ചക്രം ചെമ്മീനിന് ലഭിച്ചു.ഒരു ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്.

പിന്നീട് 1970കളില്‍ മറ്റൊരു വിപ്ലവത്തിന്കൂടി മലയാള സിനിമ സാക്ഷ്യം വഹിച്ചു.

1972 ഇല്‍ അടൂരും,തന്റെ ആദ്യ ചിത്രമായ സ്വയംവരവും ആയി രംഗത്തെത്തി സാനിധ്യം അറിയിച്ചു. സ്വയംവരം ഇന്റര്‍നാഷണല്‍ തലത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ആദ്യ മലയാള ചിത്രവുമായി.

1973 ഇല്‍ എം.ടി. വാസുദേവന്‍ നായര്‍ തന്റെ ആദ്യ ചിത്രമായ നിര്‍മ്മാല്യം സംവിധാനം ചെയ്തു.ഈ ചിത്രത്തിനും, ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണ പതക്കം ലഭിച്ചു.

പിന്നീടങ്ങോട്ട് അരവിന്ദന്‍,ജോണ്‍ ഏബ്രഹാം,കെ.ആര്‍ മോഹനന്‍,കെ.ജി ജോര്‍ജ്ജ്,ജി.എസ് പണിക്കര്‍,പി എ ബക്കര്‍,കെ പി കുമാരന്‍,പത്മരാജന്‍,അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ഒരു പിടി നല്ല സംവിധായകര്‍ രംഗത്തെത്തി.

നായികാ-നായകന്മാര്‍

പ്രേം നസീര്‍,സത്യന്‍,ജയന്‍,മധു,ഉമ്മര്‍,വിന്‍സന്റ് എന്നീ നായകന്മാരും, ഷീല,ജയഭാരതി,ശാരദ എന്നീ നടിമാരും മലയാള സിനിമയില്‍ ജ്വലിച്ച് നിന്നു.

ഏറ്റവും കൂടുതല്‍ സിനിമയില്‍ നായിക-നായകന്മാരായി അഭിനയിച്ചതിന് ഷീല-നസീര്‍ കൂട്ടുകെട്ട് ഗിന്നസ്സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ സ്ഥാനം നേടി[അവലംബം ആവശ്യമാണ്].

മലയാള സിനിമയുടെ സുവര്‍ണ്ണകാലം

മലയാള സിനിമയുടെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് 1980-1990 കാലഘട്ടമാണ്.കലയും ഒപ്പം മൂല്യവും ഉള്ള സിനിമകള്‍ വര്‍ദ്ധിച്ചു.1990 ഇല്‍ ഇറങ്ങിയ പെരുന്തച്ചന്‍ ഛായാഗ്രഹണത്തില്‍ വളരെ മികച്ച നിലവാരം പുലര്‍ത്തിയ സിനിമയായിരുന്നു.സന്തോഷ് ശിവന്‍ എന്ന ലോകപ്രശസ്ത ഛായാഗ്രാഹകന്റെ കഴിവുകള്‍ മലയാളിക്ക് മനസ്സിലാക്കി കൊടുക്കാന്‍ ആ ഒറ്റ സിനിമയ്ക്ക് കഴിഞ്ഞു.

1989ലെ സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ട് ഹാസ്യത്തിന്റെ മേമ്പൊടിയും ആയി റാംജിറാവു സ്പീക്കിംഗ് മലയാളിക്ക് മറ്റൊരു അനുഭവം കാഴുച്ച വെച്ചു.

ഈ കാലഘട്ടത്തിലെ നായികാ-നായകന്മാര്‍

മോഹന്‍ലാല്‍ , മമ്മൂട്ടി , സുരേഷ് ഗോപി , ജയറാം , ദിലീപ് മുതല്‍ ഇങ്ങ് പൃഥ്വിരാജ്,വിനു,വരെ എത്തി നില്‍ക്കുന്നു നായകന്മാര്‍

ശോഭന ,ഉര്‍വശി, മോനിഷ , പാര്‍വതി , രേവതി , കാര്‍ത്തിക , ശോഭ , മഞ്ചൂ വാര്യര്‍ മുതല്‍ മീരാ ജാസ്മിന്‍ , കാവ്യാ മാധവന്‍ , ഭാവന , നവ്യാ നായര്‍ , ഗോപിക ,ഭാമ ,മീര,പ്രിയ,ലക്ഷ്മി, എന്നിങ്ങനെ എല്ലാവരും കഴിവ് തെളിയിച്ച നടിമാരാണ്.

പ്രധാന സംവിധായകര്‍

ഭരതന്‍, പത്മരാജന്‍,ഹരിഹരന്‍, സിബിമലയില്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, ഷാജി എന്‍ കരുണ്‍, ജോഷി, ഐ.വി. ശശി, ഷാജി കൈലാസ്, സിദ്ധിക്ക്, റാഫി-മെക്കാര്‍ട്ടിന്‍, ലാല്‍ ജോസ്, ഷാഫി എന്നിങ്ങനെ പോകുന്നു നീണ്ട നിര.


2009 സെപ്റ്റംബർ 1, ചൊവ്വാഴ്ച

പാവയ്ക്ക

4 comments

പാവയ്ക്ക

അച്ഛാ അച്ഛാ പാവയ്ക്ക
പിച്ചടി മോളെ പാവയ്ക്ക
പിച്ചി അച്ഛാ പാവയ്ക്ക
അരിയടി മോളെ പാവയ്ക്ക
അരിഞ്ഞച്ഛാ പാവയ്ക്ക
വയ്ക്കടി മോളെ പാവയ്ക്ക
വെച്ച്‌ അച്ഛാ പാവയ്ക്ക
തിന്നടി മോളെ പാവയ്ക്ക
കയ്ക്കുന്നു അച്ഛാ പാവയ്ക്ക
കളയ്ടി മോളെ പാവയ്ക്ക
കളഞ്ഞ്
അച്ഛാ പാവയ്ക്ക.

2009 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ഓണപ്പാട്ടുകള്‍

1 comments
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
അത്തപൂക്കളം ഇടുവാന്‍
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
ഓണകോടി ഉടുക്കുവാന്‍
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
ഓണ സദ്യ ഉണ്ണുവാന്‍
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
ഓണ കളികള്‍ കളിക്കുവാന്‍
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
ഓണപ്പാട്ടുകള്‍ പാടുവാന്‍
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ







ഓണപാട്ടുകള്‍

3 comments
കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ .......
തുമ്പേലരിമ്പേലൊരീരമ്പന്‍ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.......
ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവന്‍ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീര്‍ത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ.......
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....

2009 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

വൈക്കം മുഹമ്മദ് ബഷീര്‍

2 comments

വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂര്‍, കോഴിക്കോട്). മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ്‍ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

ജീവിതരേഖ

1908 ജനുവരി 21ന് തിരുവിതാംകൂറിലെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാച്ചുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

രസകരവും സാഹസികവുമാണ്‌ ബഷീറിന്‍റെ ജീവിതം. സ്കൂള്‍ പഠനകാലത്ത്‌ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. കാല്‍നടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. 1930-ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജയിലിലായി. പിന്നീട്‌ തീവ്രവാദത്തിലേക്കു തിരിഞ്ഞു.

തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികള്‍. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെ കൂടെയും, സൂഫിമാരുടെയും കൂടെയും ജീവിച്ചു, പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.

ബഷീറിന്‍റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്‍റെ സാഹിത്യം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാള സാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകംചുറ്റലിനിടയില്‍ കണ്ടെത്തിയ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്‍റെ കൃതികളില്‍ കാണാം. ഒന്നും ഒന്നും ഇമ്മിണി ബല്യരൊന്ന് തന്നെ ഉദാഹരണം.

സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. മലയാള സാഹിത്യം ബഷീറില്‍ നിന്നും വായിച്ചു തുടങ്ങിയാല്‍ ആരും അതിനെ പ്രണയിക്കുമെന്നാണു പരക്കെയുള്ള വിശ്വാസം. ബാല്യകാല സഖി, പ്രേമലേഖനം, , പാത്തുമ്മായുടെ ആട്‌, മതിലുകള്‍ തുടങ്ങി അനശ്വരങ്ങളായ ഒട്ടേറെ നോവലുകള്‍ ബഷീര്‍ മലയാളത്തിനു നല്‍കി.

ബാല്യകാല സഖി, പാത്തുമ്മായുടെ ആട്‌ എന്നീ നോവലുകള്‍ സ്കോട്‌ലന്‍ഡിലെ ഏഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പഠനഗ്രന്ഥങ്ങളാണ്‌. ഡോ. റൊണാള്‍ഡ്‌ ആഷര്‍ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തത്‌. 1994 ജൂലൈ 5-ന് അന്തരിച്ചു. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍ മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്.1982-ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് പത്മശ്രീ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് , മുട്ടത്തുവര്‍ക്കി അവാര്‍ഡ് വള്ളത്തോള്‍ പുരസ്കാരം‌

തുടങ്ങിയ അവാര്‍ഡുകള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് .

ബഷീറിന്റെ മതിലുകള്‍ എന്ന നോവല്‍ സിനിമയായിട്ടുണ്ട്. ആ ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയി അഭിനയിച്ചത് പ്രശസ്ത നടന്‍ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂര്‍ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്

About this blog

നന്ദി വീണ്ടു വരിക